HOME
DETAILS

സബ്‌സിഡി നിജപ്പെടുത്തി; നെല്‍കൃഷി കര്‍ഷകര്‍ ബുദ്ധിമുട്ടില്‍

  
backup
May 28, 2018 | 4:42 AM

%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

പെരുമ്പാവൂര്‍: നാട്ടിന്‍പുറങ്ങളില്‍ നെല്‍ക്കൃഷി വ്യാപകമാകുമ്പോള്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള സബ്‌സിഡി രണ്ടു പൂപ്പ് കൃഷിക്കു മാത്രമായി നിജപ്പെടുത്തിയത് കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂന്നു പൂപ്പും കൃഷി ചെയ്യാന്‍ തയാറുള്ള കര്‍ഷകര്‍ സബ്‌സിഡിയില്ലാത്തതിനാല്‍ നിലം തരിശിട്ടിരിക്കുകയാണ്. അതേസമയം രണ്ടു പൂപ്പ് കൃഷിക്ക് സാമ്പത്തിക സഹായം ലഭ്യമായതോടെ വിവിധ സംഘങ്ങള്‍ നെല്‍ക്കൃഷി ചെയ്യാന്‍ താല്‍പര്യവുമായി എത്തിയിട്ടുണ്ട്.
ഹെക്ടറൊന്നിന് 17000 രൂപ വരെയാണ് പഞ്ചായത്തുകള്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നെല്‍ക്കൃഷിക്കു കൃഷിഭവന്‍ വഴി സഹായം നല്‍കുന്നത്. 75 കിലോഗ്രാം വിത്തും ആനുപാതികമായി കക്കയും നല്‍കും. സഹായം രണ്ടു പൂപ്പ് മാത്രമായി നിജപ്പെടുത്തിയത് പുനപരിശോധിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മൂന്നു പൂപ്പ് കൃഷിക്കും തുകയനുവദിച്ചാല്‍ കൂടുതല്‍ പേര്‍ കര്‍ഷിക മേഖലയിലേക്കു വരുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു പൂപ്പിനു മാത്രമാണ് സഹായം നല്‍കുകയെന്ന അറിയിപ്പ് പാടശേഖര സമിതി യോഗങ്ങളിലോ മറ്റു യോഗങ്ങളിലോ അറിയിച്ചിട്ടില്ലെന്ന് ഒരു വിഭാഗം കര്‍ഷകര്‍ പരാതിപ്പെടുന്നു.
മൂന്നാം പൂപ്പ് കൃഷിക്കുള്ള അപേക്ഷകളുമായി എത്തുമ്പോഴാണ് സഹായം ലഭിക്കില്ലെന്നറിയുന്നത്. കൂവപ്പടി, മുടക്കുഴ, രായമംഗലം, വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം ലഭിച്ചതോടെ കൂടുതല്‍ പേര്‍ നെല്‍ക്കൃഷി ചെയ്യാനാരംഭിച്ചിട്ടുണ്ട്. ഇതു തുടരണമെങ്കില്‍ വര്‍ഷം മുഴുവന്‍ പഞ്ചായത്തുകള്‍ സഹായം ലഭ്യമാക്കണം. കൃഷി വകുപ്പ് നേരിട്ട് ഹെക്ടറൊന്നിന് 1500 രൂപ നല്‍കുന്നുണ്ട്. കേന്ദ്ര സഹായമായി 4500 രൂപയും അനുവദിക്കാറുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവും ഈ തുക അനുവദിച്ചതായി അറിയിപ്പുണ്ടാകുന്നതല്ലാതെ തങ്ങള്‍ക്ക് ലഭിക്കാറില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  a month ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  a month ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago