HOME
DETAILS
MAL
'വ്യാജ ഫാര്‍മസിസ്റ്റുകളുടെ പേരില്‍ നടപടിയെടുക്കുക'
backup
March 27 2017 | 22:03 PM
മലപ്പുറം: അനധികൃതമായി മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന വ്യാജന്മാരുടെ പേരില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടും നടപടിയെടുക്കാതെ ഔഷധ മാഫിയയെ സഹായിക്കുന്ന ആരോഗ്യവകുപ്പിന്റെയും സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗത്തിന്റെയും ഫാര്‍മസി കൗണ്‍സിലിന്റെയും നടപടിയില്‍ കേരള ഫാര്‍മസിസ്റ്റ് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
നിയമങ്ങള്‍ നടപ്പാക്കിയെടുക്കുന്നതിനായി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. അഷ്ഫാഖ് അലി, ഹാരിസ് നിലമ്പൂര്‍, ഷുകൂര്‍, മുസ്തഫ കൊണ്ടോട്ടി, കെ.ജുനൈസ്, പ്രേംജി വയനാട്, സൈഫുദ്ദീന് കാരി, മുഫീദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."