HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍: പേരാമ്പ്രയില്‍ ജനങ്ങള്‍ വലഞ്ഞു
backup
March 27 2017 | 23:03 PM
പേരാമ്പ്ര: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതിനെത്തുടര്‍ന്ന് കാര്‍ഡ് പുതുക്കാനെത്തിയവര്‍ വലഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് ഓഫിസില്‍ രാവിലെ മുതല്‍ വന്ന നൂറുകണക്കിന് സ്ത്രീകളും വൃദ്ധരുമടങ്ങുന്നവര് വെളളം പോലും ലഭിക്കാതെ പ്രയാസപ്പെട്ടു.
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ മുഖേനയാണ് ഗുണഭോക്താക്കളെ നേരത്തെയുള്ള കാര്‍ഡും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം പഞ്ചായത്ത് ഹാളില്‍ എത്താന്‍ അറിയിച്ചത്. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും ഇവിടെ ഉണ്ടായിരുന്നില്ല.
രാവിലെ മുതല്‍ കാത്തുനിന്നവര്‍ക്ക് അവസാനം നിരാശയോടെ മടങ്ങിപോവേണ്ട സ്ഥിതി വന്നു.
പഞ്ചായത്ത് ഓഫിസില്‍ പുതുക്കലിനായി ഒരു ക്രമീകരണവും നടത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."