ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍
കൊച്ചി: ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി പിടിയില്‍. ജര്‍മ്മന്‍ സ്വദേശിയായ അറ്റ്മാന്‍ ക്ലസിങ്ങോയാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. ഇക്കഴിഞ്ഞ 5 ന് ബെംഗളൂരുവില്‍ വന്നിറങ്ങിയ ഇയാള്‍ രാജ്യത്തെ നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലിസ് കേസെടുത്തു, ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ നാളെ കോടതിയില്‍ ഹാജരാക്കും. അതേസമയം, സാറ്റലൈറ്റ് ഫോണിന് ഇന്ത്യയില്‍ വിലക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കി.
A foreign national was taken into custody at Nedumbassery Airport in Kochi for possessing a satellite phone banned in India ¹. This incident highlights the country's strict regulations regarding certain communication devices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."