വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു
കോട്ടയം : പച്ചക്കറി-പലവ്യജ്ഞനങ്ങളുടെ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണനിലയിലായതായി സംഘടനാപ്രതിനിധികള്‍ പറഞ്ഞതായി ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
കിലോയ്ക്ക് 38 രൂപയായിരുന്ന അരി വില 35-36 രൂപയിലും 180 ആയിരുന്ന ഉഴുന്ന് വില താഴ്ന്ന് 150 രൂപയിലും വെളുത്തുള്ളി 140 ല്‍ നിന്ന് 110 രൂപയിലും എത്തി. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വ്യാപാര സ്ഥാപനങ്ങളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഇന്‍വോയ്‌സ് വിലയുടെ 5-10 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും വ്യാപാരികള്‍ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന് ആവശ്യമുണ്ടെങ്കില്‍ മാത്രം പോലീസിന്റെ സഹായം തേടിയാല്‍മതിയെന്ന് യോഗത്തില്‍ പങ്കെടുത്ത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.പച്ചക്കറികളുടെ വിലയിലും കുറവ് വന്നിട്ടുളളതായി യോഗം വിലയിരുത്തി. ബീന്‍സ് വില 100 രൂപയില്‍ നിന്ന് 70 രൂപയായും തക്കാളി വില 40 രൂപയായും വെളുത്തുളളി 140 ല്‍ നിന്ന് 110 രൂപയായും കുറഞ്ഞിട്ടുണ്ട്. പച്ചക്കറികടകളിലും വില വിവര പട്ടിക കാണത്തക്കവിധം പ്രദര്‍ശിപ്പക്കണം.
ബില്ല് നിര്‍ബന്ധമായും നല്‍കണം. ഇപ്രകാരം ചെയ്യാത്തവര്‍ക്കെതിരെയും ലൈസന്‍സില്ലാതെ വഴിയരികില്‍ പച്ചക്കറി വില്‍ക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."