പൊലിസിലെ പ്രധാന തസ്തികകളില്‍ ഏറാന്മൂളികള്: ചെന്നിത്തല
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന് കൊല്ലപ്പെട്ടകേസില്‍ മുഖ്യമന്ത്രിയ്ക്കും പൊലിസിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയ്ക്ക് ഇത്ര സുരക്ഷ എന്തിനാണെന്നും ഇതെന്താ രാജഭരണം ആണോയെന്നും ചെന്നിത്തല ചോദിച്ചു.
പൊലിസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. കേരളത്തിലെ പൊലിസ് കുത്തഴിഞ്ഞ പുസ്തകമായി. കേരള പൊലിസിലെ പ്രധാന തസ്തികകളില്‍ ഏറാന്‍ മൂളികളാണെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴുഞ്ഞുമാറാനാകില്ലെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
കെവിന് വധക്കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസുകാരനാണെന്ന വാദവും രമേശ് ചെന്നിത്തല തള്ളി. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും കേസില്‍ പ്രതിയുമായ ചാക്കോ സിപിഎമ്മുകാരനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മൗനം വെടിയണം. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ പാര്‍ട്ടി പ്രതികരിക്കണം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."