HOME
DETAILS

റോഡുകളില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലും മണ്ണും അപകടങ്ങള്‍ക്കിടയാക്കുന്നു

  
backup
May 30, 2018 | 2:19 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

എരുമപ്പെട്ടി: സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി എരുമപ്പെട്ടി പാഴിയോട്ടുമുറിയില്‍ നടക്കുന്ന കലുങ്ക് നിര്‍മാണത്തിനായി റോഡരുകില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലും മണ്ണും അപകടങ്ങള്‍ക്കിടയാക്കുന്നു. തിങ്കളാഴ്ച രാത്രിയില്‍ മണ്‍കൂനയില്‍ കയറി നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കാനയിലേക്ക് മറിഞ്ഞു.
റോഡ് വികസനത്തിന്റെ ഭാഗമായി കുന്നംകുളം-വടക്കാഞ്ചേരി റോഡരുകിലെ പാഴിയോട്ടുമുറി പാടശേഖരത്തില്‍ പാര്‍ശ്വഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. പഴയ ഭിത്തി പൊളിച്ചെടുക്കുന്ന കരിങ്കല്ലും മണ്ണും റോഡില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ മണ്ണ് ഒഴുകി റോഡ് ചെളിയാകുന്നതും കരിങ്കല്ലുകള്‍ ശ്രദ്ധയില്‍പെടാത്തതുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
രാത്രിയിലാണ് അപകട സാധ്യത കൂടുന്നത്.എതിരെ വന്ന വാഹനത്തിന് വശം ഒതുക്കി കൊടുക്കുന്നതിനിടയിലാണ് എരുമപ്പെട്ടി സ്വദേശി സഞ്ചരിച്ചിരുന്ന ജീപ്പ് കരിങ്കല്ലില്‍ കയറി നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞത്. ആലത്തൂര്‍ - ഗുരുവായൂര്‍ സംസ്ഥാന പാതയായ ഇതിലൂടെ രാപകല്‍ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. രാത്രിയില്‍ ശ്രദ്ധയില്‍ പെടുന്ന രീതിയില്‍ സൂചനബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  14 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  14 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  14 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  14 days ago
No Image

സുബ്ഹി നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ വയോധികന്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവം; ഒളിവാലിയിരുന്ന പ്രതി പിടിയില്‍ 

Kerala
  •  14 days ago
No Image

ആകാശത്തും അതിവേഗ ഇന്റർനെറ്റ്; യാത്രക്കാർക്ക് 'സൗജന്യ' സ്റ്റാർലിങ്ക് വൈ-ഫൈയുമായി പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ

uae
  •  14 days ago
No Image

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

International
  •  14 days ago
No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  14 days ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  14 days ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  14 days ago