കടുത്ത ആക്രമണത്തിന്റെ രാത്രിക്കൊടുവില്‍ ഹമാസ്- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍
ഗസ്സ: രാത്രിയില്‍ ശക്തമായ ആക്രമണം നടന്നതിനു പിന്നാലെ ഇസ്‌റാഈലുമായി ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടു. തീരമേഖലകളിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്നലെ രാത്രി കടുത്ത വ്യോമാക്രമണമാണ് ഇസ്‌റാഈല്‍ നടത്തിയത്.
ഗസ്സയിലെ സായുധ ഗ്രൂപ്പുകള്‍ ഇസ്‌റാഈലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചുവെന്നും തുടര്‍ച്ചയായുള്ള ചര്‍ച്ചകളിലൂടെയാണ് കരാറില്‍ എത്തിച്ചേര്‍ന്നതെന്നും ഹമാസ് ഉപതലവന്‍ ഖാലിദ് അല്‍-ഹയ്യ പറഞ്ഞു.
بعد أن نجحت المقاومة بصد العدوان ومنع تغيير قواعد الاشتباك تدخلت العديد من الوساطات خلال الساعات الماضية، وتم التوصل إلى توافق بالعودة إلى تفاهمات وقف إطلاق النار في قطاع غزة، والتزام فصائل المقاومة ما التزم الاحتلال بها.
— حركة حماس (@hamasinfo) May 30, 2018
എന്നാല്‍ വെടനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല. മേഖലയില്‍ അക്രമം തുടരുന്നതിനോട് താല്‍പര്യമല്ലെന്ന് ഇസ്‌റാഈല്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രി യേസ്‌റാഈല്‍ കേറ്റ്‌സ് പറഞ്ഞു. എല്ലാം ഹമാസിന്റെ തീരുമാനങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും അവര്‍ ആക്രമണം തുടരുകയാണെങ്കില്‍ വിധി എന്തായിരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നത്. എന്നാല്‍ കരാറിന് വിരുദ്ധമായ പ്രവര്‍ത്തനം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് നാല് മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെന്ന് അന്താരാഷ്ട്ര മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."