സമസ്ത നേതാക്കളെ ആദരിച്ചു
വീരാജ്പേട്ട: സമൂഹത്തിനെ നേരിന്റെ കൂടെ നിര്‍ത്തിയ മഹത്തായ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് കുടക് അബ്ദുറഹ്മാന് മുസ്ലിയാര്. 1989ന് ശേഷം കുടക് ജില്ലയില്‍ ഉലമാക്കളും ഉമറാക്കളും സേവനം നടത്തിയതിന്റെ ഫലമാണ് ജില്ലയില്‍ സമസ്തയുടെ പ്രവര്‍ത്തനം ശക്തിയാര്ജിച്ചതെന്നും സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇനിയും എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വീരാജ്പേട്ട റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ആദരിക്കല്‍ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിരാജ്പേട്ട നുസ്രത്തുല്‍ ഉലൂം മദ്റസ അങ്കണത്തില്‍ നടന്ന ആദരിക്കല്‍ സമ്മേളനത്തില്‍ വി.പി.എസ് മുത്തുകോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. കുടക് ജില്ല നാഇബ് ഖാസി ഉസ്താദ് എം.എം അബ്ദുല്ല ഫൈസി ഉല്‍ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് ഹസൈനാര്‍ ഫൈസി അധ്യക്ഷനായി. ഷൗഖത്തലി വള്ളമുണ്ട, ഫൈസല്‍ ഫൈസി കടങ്ക, ഖലീല്‍ ഫൈസി ഇര്‍ഫാനി വിരാജ്പേട്ട സംസാരിച്ചു. വിരാജ്പേട്ട റെയ്ഞ്ചിന്റെ ഭാഗമായി മുപ്പതുവര്‍ഷം സേവന ചെയ്ത കുടക് അബ്ദുറഹ്മാന് മുസ്ലിയാര്, പി.ബി ഇസ്മാഈല്‍ മുസ്ലിയാര്, കെ.പി അബൂബക്കര്‍ മുസ്ലിയാര്, എം അബ്ദുള്ള മുസ്ലിയാര് വിരാജ്പേട്ട, ഹംസ മുസ്ലിയാര് എടപ്പലം എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. മുഹമ്മദലി ഫൈസി, വൈ.എം ഉമര്‍ ഫൈസി, എന്‍.എന്‍ ഇഖ്ബാല്‍ മുസ്ലിയാര്, പി.എം ആരിഫ് ഫൈസി, വൈ.യു നൗഷാദ് ഫൈസി, സി.എച്ച് മുസ്തഫ, മുഹമ്മദ് ഹാജി, പി.കെ മുഹമ്മദ് ഹാജി, പ്രീതി മുസ്തഫ, അബ്ദുള്ള ഹാജി കടങ്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."