നവീകരണത്തിന് 3.5 കോടി പയ്യാമ്പലം ബീച്ചിന് പുതിയ മുഖം
കണ്ണൂര്‍: പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന് 3.5 കോടി രൂപയുടെ ഭരണാനുമതി. നടപ്പാതകള്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, വൈദ്യുതീകരണം, കഫ്റ്റേരിയ തുടങ്ങിയവ പ്രോജക്ടിന്റെ ഭാഗമായി ഒരുക്കും. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. 18 മാസമാണ് പ്രോജക്ടിന്റെ നിര്‍വഹണ കാലാവധി. കണ്ണൂര്‍ നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സൗന്ദര്യവല്ക്കരിക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി സമര്‍പ്പിക്കണമെന്ന് ഡി.ടി.പി.സിയോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.പയ്യാമ്പലം ബീച്ചിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോട് കൂടി ജില്ലയിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി പയ്യാമ്പലം മാറും. ഡി.ടി.പി.സിയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നത് പയ്യാമ്പലം പാര്‍ക്കിന്റെ വികസനത്തിന് തടസമാകില്ലെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."