വേനല്‍ കനത്തു; ജലജന്യ രോഗങ്ങള്‍ വ്യാപകമാവുന്നു
കുറ്റ്യാടി: വേനല്‍ കനത്തതോടെ രൂക്ഷമായ ജലക്ഷാമത്തോടൊപ്പം ജലജന്യ രോഗങ്ങളും വ്യാപകമാവുന്നു.
പകര്‍ച്ചപ്പനി, ചെങ്കണ്ണ്, ചിക്കന്‍പോക്‌സ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് മലയോര മേഖലയിലടക്കം വ്യാപകമാവുന്നത്. നൂറുകണക്കിന് പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് മുന്‍ കാലങ്ങളില്‍ നടത്തിയിരുന്നതു പോലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പൊതു ടാപ്പ്, പൊതുകിണര്‍ എന്നിവയുടെ സമീപങ്ങളില്‍ വസ്ത്രങ്ങള്‍ കഴുകുന്നതും വാഹനങ്ങള്‍ കഴുകുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ജലമലിനീകരണം നിര്‍ബാധം നടക്കുന്നത് പരിശോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തയാറാകുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."