എല്‍.ഡി.എഫിന്റേത് ചരിത്രവിജയം: കോടിയേരി
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന്റേത് ചരിത്ര വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാരിന്റെ വികസന നയത്തിനും ലഭിച്ച അംഗീകാരമാണ് ജനവിധിയെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് എ.കെ.ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിനും ആര്‍.എസ്.എസിന്റെ തീവ്രവര്‍ഗീയതയ്ക്കും ശക്തമായ തിരിച്ചടിയേറ്റു. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന സി.പി.എം നിലപാട് ജനം അംഗീകരിച്ചെന്നും കോടിയേരി പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടമായി. പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലത്തില്‍പോലും യു.ഡി.എഫ് പിന്നില്‍പോയി. കെ.എം. മാണിയെ കൂട്ടുപിടിച്ച് ജയിക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും വിലപ്പോയില്ലെന്നും കോടിയേരി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള ജനവിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിലയിരുത്തുന്നതിനുള്ളതാണെന്നാണ് ഉമ്മന്‍ ചാണ്ടി മുമ്പ് പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."