കൊറോണ വൈറസ് പരത്താന്‍ ആഹ്വാനം: ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍
ബംഗളുരു: കൊറോണ വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. മുജീബ് റഹ്മാന്‍ എന്ന 25 കാരനാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
' നമുക്ക് കൈകോര്‍ക്കാം പുറത്തുപോയി പരസ്യമായി വായതുറന്ന് തുമ്മുക, വൈറസ് പരത്തുക' എന്നാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തത്.
' ആളുകള്‍ പുറത്തുപോയി തുമ്മുകയും വൈറസ് പടര്‍ത്തുകയും ചെയ്യണമെന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടയാളെ അറസ്റ്റ് ചെയ്തു. ആയാളുടേ പേര് മുജീബ്. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.'- ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ജീവനക്കാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്‍ഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും ഉത്തരവാദിത്തമുള്ള സാമൂഹിക പങ്കിടലിനോടുള്ള പ്രതിബദ്ധതയ്ക്കും എതിരാണെന്നും ഇന്‍ഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമുണ്ട്, അതനുസരിച്ച് ഇയാളെ പിരിച്ചുവിട്ടതായും ഇന്‍ഫോസിസ് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."