പേടിച്ചതു പോലെ വിശപ്പ് അവരെ കൊന്നു തുടങ്ങി; ലോക്ക്ഡൗണിലെ പട്ടിണി മരണം ബി.ജെ.പി സഖ്യത്തിന്റെ ബിഹാറില്‍
റാഞ്ചി: കൊവിഡ് വ്യാപനം തടയാനുള്ള ലോക്കഡൗണില്‍ രാജ്യത്തെ വലിയൊരു വിഭാഗം ഭയപ്പെട്ടതു പോലെ സംഭവിക്കുകയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായുണ്ടായ ആദ്യത്തെ പട്ടിണി മരണം ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറില്‍.
ബിഹാറിലെ ഭോജ്പൂരില്‍ ജവഹര്‍ തോല ദലിത് ചേരിയിലാണ് ആദ്യത്തെ ലോക്കഡൗണ്‍ രക്തസാക്ഷി. 11 വയസ്സുകാരനായ രാഹുല്‍ മുസാഹര്‍ ആണ് മരിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയായ കവിതാ കൃഷ്ണന്‍ ആണ് ഈ വിവരം ട്വിറ്ററില്‍ പങ്കു വെച്ചത്. രാഹുലിന്റെ കുടുംബത്തിന്റെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
11 year old Rahul Musahar died of hunger yesterday when Jawahar Tola in Bhojpur, Bihar, the hamlet of the Dalit Musahar community, was left hungry coz of #LockdownWithoutPlan #CoronaLockdown. @cpimlliberation arranged some rations but where is the Govt? @narendramodi @NitishKumar pic.twitter.com/1VSHEpzP4o
— Kavita Krishnan (@kavita_krishnan) March 28, 2020
വൈറസിനു മുമ്പ് വിശപ്പ് തങ്ങളെ കൊന്നു കളയുമെന്നായിരുന്നു രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പെടെ വലിയൊരു ജനവിഭാഗത്തിന്റെ ഭീതി. ജോലിയും കിടപ്പാടം വരെയും നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ തിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലുള്‍പെടെ തുടരുകയാണ്. കിലോമീറ്ററുകല്‍ നടന്നാണ് പലരും വീടണയുന്നത്. വഴിയില്‍ അപകടത്തിലും രോഗം മൂലവും മരിച്ചതും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലോക്കഡൗണിന്റെ പേരില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും ഉറപ്പു നല്‍കിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലയിടത്തും ഇത് വാക്ക് മാത്രമായി അവശേഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."