HOME
DETAILS

കോട്ടയം മുന്‍ എസ്.പി മുഖ്യപ്രതിയുടെ ബന്ധുവെന്ന് അഭിഭാഷകന്‍

  
backup
June 01, 2018 | 9:14 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d


ഏറ്റുമാനൂര്‍: കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതിയുടെ ബന്ധുവാണ് സ്ഥലംമാറ്റപ്പെട്ട കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ് എന്ന് എ.എസ്.ഐയുടെ അഭിഭാഷകന്‍. കേസില്‍ അറസ്റ്റിലായ എ.എസ്.ഐ പി.എം ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ കെ.എസ് സന്തോഷ് കുമാറാണ് ഏറ്റുമാനൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഇക്കാര്യം വ്യക്തമാക്കിയത്.
ബിജുവിനും അജയകുമാറിനും വേണ്ടി ഇന്നലെ ജാമ്യാപേക്ഷ നല്‍കവെയാണ് മുഹമ്മദ് റഫീഖ് മുഖ്യപ്രതി സാനു ചാക്കോയുടെ മാതാവ് രഹ്നയുടെ ബന്ധുവാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കല്‍നിന്ന് പട്രോളിങ് സംഘത്തിലെ എ.എസ്.ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബിജുവിനെയും അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയത് അറിഞ്ഞ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ബൈജുവിനെയും അജയകുമാറിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യാപേക്ഷയിന്‍മേലുള്ള വാദത്തില്‍ അഭിഭാഷകന്‍ മുന്‍ എസ്.പിക്കെതിരെ ആരോപണമുന്നയിച്ചത്. ഇവരെ കേസില്‍ കുടുക്കുകയും കേസില്‍ പങ്കുള്ള ഉന്നതോദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്യുകയാണുണ്ടായതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇരുവരെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍വിട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  2 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  2 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  2 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  2 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  2 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  2 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  2 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  2 days ago