HOME
DETAILS
MAL
ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കം: 32 പേര് നിരീക്ഷണത്തില്‍
backup
March 30 2020 | 23:03 PM
കൊച്ചി: എറണാകുളം ജില്ലയില്‍ ആരോഗ്യപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ചതായി അധികൃതര്‍. 32 പേര് നിരീക്ഷണത്തിലാണ്. സര്‍വൈലന്‍സ് യൂനിറ്റ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
നിരീക്ഷണത്തിലുള്ള ഒന്‍പത് ആരോഗ്യപ്രവര്‍ത്തകരെ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധിക്കാന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, കൊച്ചി തുറമുഖത്തെത്തിയ രണ്ട് കപ്പലുകളിലെ 50 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."