ഇന്ത്യന്‍ ഇസ്‌ലാം സൂഫി ഇസ്‌ലാം: മാര്‍ക്കണ്ഡേയ കട്ജു
ലഖ്‌നൗ: ഇന്ത്യന്‍ ഇസ്‌ലാം സൂഫി ഇസ് ലാമാണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. സൂഫി ഇസ്‌ലാം സഹിഷ്ണുതയുടെതാണ്. സാമൂഹിക മാധ്യമത്തിലൂടെയാണ് തന്റെ കാഴ്ചപ്പാട് അദ്ദേഹം പ്രകടിപ്പിച്ചത്.
ഒരു ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തപ്പോള്‍ താന്‍ ഇത് പറഞ്ഞതായി അദ്ദേഹം തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. മനുഷ്യരില്‍ സാഹോദര്യവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നത് സൂഫി ഇസ്‌ലാമാണ്. എന്നാല്‍ വഹാബികള്‍ അസഹിഷ്ണുതയും മത തീവ്രവാദവുമാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു.
സൂഫി മഹാന്‍മാരുടെ കബറിടങ്ങളാണ് ദര്‍ഗകള്‍. എല്ലാ ജനവിഭാഗവും അവിടെ സന്ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ വഹാബികള്‍ക്ക് ദര്‍ഗകളോട് എതിര്‍പ്പാണ്. സഊദിയില്‍ പോലും അവ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ദര്‍ഗകളെ ആരും ആരാധിക്കുന്നില്ല എന്നതാണ് സത്യം. സ്‌നേഹവും സൗഹാര്‍ദ്ദവും പഠിപ്പിച്ച സൂഫികളെ ജനം ആദരിക്കുകയാണ് ചെയ്യുന്നത് അല്ലാതെ ആരാധിക്കുകയല്ലെന്നും കട്ജു പറഞ്ഞു. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് സൂഫി ഇസ്‌ലാമാണ് വേണ്ടത്. വഹാബി ഇസ്‌ലാമിന് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."