ഉത്തേജകം: തുര്‍ക്കി താരങ്ങള്‍ക്ക് ഒളിംപിക്ക് മെഡല്‍ നഷ്ടമായി
ലണ്ടന്‍: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു തുര്‍ക്കിയുടെ ദീര്‍ഘദൂര വനിതാ താരം എല്വെന് ഉബയ്ലെഗ്ഗസ്സെ, മധ്യദൂര താരം ഗെയ്മ്സെ ബുള്ളുറ്റ് എന്നിവര്‍ക്കു ഒളിംപിക്സ് മെഡലുകള്‍ നഷ്ടമാകും.
2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ 5000, 10000 മീറ്ററുകളില്‍ വെള്ളി നേടിയ താരമാണു ഉബയ്ലെഗ്ഗസ്സെ.
ഈ മെഡലുകളും 2007ലെ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ നേടിയ മെഡലും താരത്തിനു നഷ്ടമാകും.
2007ലാണു താരം നിരോധിത മരുന്നു ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പുനഃപരിശോധനയിലും താരത്തിന്റെ സാംപിള്‍ പോസിറ്റീവയതിനെ തുടര്‍ന്നു 2007 മുതല്‍ 2009 വരെയുള്ള മത്സരങ്ങളില്‍ അയോഗ്യയാക്കിയിട്ടുണ്ട്.
ബുള്ളുറ്റിനു 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ 1500 മീറ്ററില്‍ നേടിയ വെള്ളിയാണു നഷ്ടമാകുക. താരം പാസ്പോര്ട്ടില് കൃത്രിമം കാണിച്ചതിന്റെ പേരില്‍ നാലു വര്‍ഷത്തെ വിലക്കു നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."