HOME
DETAILS

സൗജന്യ റേഷന്‍ വിതരണത്തിലും രാഷ്ട്രീയ വടംവലി: സന്നദ്ധ പ്രവര്‍ത്തകരെ ഗോളടിക്കാന്‍' വിടരുതെന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നിര്‍ദ്ദേശം സമൂഹമാധ്യമങ്ങളില്‍

  
backup
April 02, 2020 | 9:04 AM

allegation-cpm-politics-in-ration-2020


കോഴിക്കോട്: കൊവിഡ് വ്യാപനക്കാലത്ത് ജനങ്ങള്‍ക്കാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് മുതലെടുപ്പും രാഷ്ട്രീയ വടം വലികളും രൂക്ഷം.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകരം വാര്‍ഡുതലത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരെ ഗോളടിക്കാന്‍' വിടരുതെന്ന പേരാമ്പ്ര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വി.കെ പ്രമോദിന്റെ നിര്‍ദ്ദേശം സമൂഹമാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. അതാതു ലോക്കല്‍ പരിധിയിലെ വീടുകളില്‍ കയറി റേഷന്‍ കാര്‍ഡ് ശേഖരിച്ച് അരി പാര്‍ട്ടി നേതൃത്വത്തില്‍ വീട്ടിലെത്തിക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.


വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്നലെ മുതല്‍ കേരളത്തില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്.
വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ദുരിതകാലത്തു പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിവിധയിടങ്ങളില്‍ പരാതി ഉയര്‍ന്നിരുന്നു.
സി.പി.എം ഭരിക്കുന്ന പല പഞ്ചായത്തുകളിലും റേഷനും പെന്‍ഷനും എത്തിക്കാനുള്ള ചുതല പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുക്കുകയാണ്. അതേ അവസരം സി.പി.എം ഇതര പഞ്ചായത്തുകളില്‍ അവിടത്തെ ഭരണകക്ഷിക്കാരുടെ താത്പര്യങ്ങള്‍ അട്ടിമറിക്കാന്‍ പരമാവധി ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്.
സന്നദ്ധ സേവനത്തിനായി വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിലും പല പഞ്ചായത്തുകളിലും വിവേചനം നടക്കുന്നതായി പരാതിയുണ്ടായിരുന്നു.


ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കൊവിഡ് ദുരിതാശ്വാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെയെല്ലാം നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളെപ്പോലും അപഹസിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്.
അരി കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണെന്ന് സി.പി.എം പ്രചരിപ്പിക്കുമ്പോള്‍ അത് പ്രധാനമന്ത്രിയുടെ ഔദാര്യമാണെന്നു പറഞ്ഞ് ബി.ജെ.പിയും രംഗത്തുണ്ട്. സംസ്ഥാനത്തെ 14,250 റേഷന്‍ കടകളിലൂടെ അഞ്ചു ദിവസങ്ങളിലായാണ് സൗജന്യ അരിവിതരണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം

oman
  •  a day ago
No Image

തിരുവനന്തപുരം 'സ്വതന്ത്ര രാജ്യം' അല്ല; ബസുകളുടെ കാര്യത്തിൽ മേയറുടേത് അപക്വമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം മിന്നൽ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  a day ago
No Image

ഇസ്‌ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  a day ago
No Image

കേരള പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻകുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ

Kerala
  •  a day ago
No Image

കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്: അബു സബയുടെ മേൽ ചുമത്തിയ 150 മില്യൺ ദിർഹം പിഴ റദ്ദാക്കി ദുബൈ കോടതി; തടവ് ശിക്ഷ നിലനിൽക്കും

uae
  •  a day ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയോട് ക്രൂരത; ഓടുന്ന വാനിൽ പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, പ്രതികൾ പിടിയിൽ

crime
  •  a day ago
No Image

ലോകകപ്പിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ ഉപയോഗപ്പെടുത്തും? മറുപടിയുമായി ഫിഫ പ്രസിഡന്റ്

Football
  •  a day ago
No Image

ഡ്രൈവർമാർക്ക് സുവർണ്ണാവസരം; ബ്ലാക്ക് പോയിന്റുകളിൽ ഇളവുമായി അബൂദബി പൊലിസ്

uae
  •  a day ago