മുഖ്യമന്ത്രിയുടെ സുരക്ഷാ സന്നാഹത്തെ വിമര്‍ശിച്ച് ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏര്‍പ്പെടുത്തിയിരിക്കുന്ന അതീവ സുരക്ഷയെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പൊലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി കഴിഞ്ഞ 31ന് മുഖ്യമന്ത്രി വിളിച്ച മുന്‍ ഡി.ജി.പിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ തന്റെ വിമര്‍ശനം അവതരിപ്പിച്ചത്.
പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാകവചം അരോചകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമിടയില്‍ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രം വേണ്ട. സ്റ്റേഷനുകളില്‍ കേസ് ഡയറികള്‍ തിരുത്തുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
സെന്‍കുമാറിന്റെ ശത്രുക്കളെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് മിത്രങ്ങളായി കാണരുത്. അടുത്തു നില്‍ക്കുന്നവരെയെല്ലാം മിത്രങ്ങളായി കാണരുത്. പൊലിസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ പോലും ഡി.ജി.പിക്ക് ഇപ്പോള്‍ നിയന്ത്രണമില്ല.
ജനങ്ങളില്‍നിന്ന് മുഖ്യമന്ത്രിയെ അകറ്റാനാണ് ചുറ്റുമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു. യോഗത്തിനെത്തിയ സെന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്ന് പേജുകളിലായി എഴുതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."