HOME
DETAILS

സംസ്ഥാനത്ത് ഭീതിവിതച്ച് ഡെങ്കിപ്പനി

  
backup
July 03 2016 | 03:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

കൊല്ലം: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ആസൂത്രണം പാളിയതോടെ കേരളം പനിച്ചുവിറയ്ക്കുന്നു. സംസ്ഥാനത്താകെ ഈ വര്‍ഷം 2529 പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേര്‍ മരിക്കുകയും രോഗം സംശയിക്കുന്നവരുടെ എണ്ണം 7,054 കടക്കുകയും ചെയ്തു.

ഇക്കൊല്ലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാറുണ്ടെങ്കിലും അതു പൂര്‍ണമായും ഫലപ്രദമാകാത്തതാണു ഡെങ്കിപ്പനി വര്‍ധിക്കാന്‍ കാരണം.

ആസൂത്രണത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പാണ് വിലങ്ങുതടിയായത്. ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ജോലിയായതും ജനപ്രതിനിധികള്‍ പ്രചാരണത്തിലേര്‍പ്പെട്ടതും തെരഞ്ഞെടുപ്പു പൊരുമാറ്റച്ചട്ടവും കൂടിയായപ്പോള്‍ പ്രവര്‍ത്തനം തകിടം മറിഞ്ഞു. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായ വര്‍ധന പനിയുടെ കാര്യത്തിലുണ്ടായിട്ടുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കാലാവസ്ഥയിലെ മാറ്റവും മാലിന്യങ്ങള്‍ പെരുകുന്നതും കൊതുക് പെരുകാനുള്ള കാരണമാകുന്നു. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകള്‍ക്ക് വളരാന്‍ ഫ്രിഡ്ജ്, കൂളര്‍ എന്നിവയിലെ വെള്ളം മതിയാകും. കൊതുകുനാശിനികള്‍ തളിക്കുന്നത് പ്രായോഗികവുമല്ല. ന്യൂക്ലിയര്‍ ബോംബ് പോലെ മാരകമാണ് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ഉയര്‍ത്തുന്ന അപകടഭീതി. സംസ്ഥാന ആരോഗ്യ ഡയറക്റ്ററേറ്റിലെ പൊതുജനാരോഗ്യ വിഭാഗം തയാറാക്കിയ പ്രവര്‍ത്തന മാര്‍ഗരേഖയില്‍ സംസ്ഥാനത്തിന്റെ രോഗാവസ്ഥ വ്യക്തമാക്കുന്നുണ്ട്.

2012ല്‍ 23 ലക്ഷത്തിലധികം പേര്‍ക്ക് പനിയും 4056 പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി കാണുന്നുണ്ട്. ചികുന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ ജ്വരം, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച് വണ്‍ എന്‍ വണ്‍, ടൈഫോയിഡ്, കുരങ്ങുപനി എന്നിവയും ബാധിച്ചു. വയറിളക്കരോഗം വന്നവര്‍ 3,57, 252. 2015ല്‍ 26,67,999 പേര്‍ക്ക് പനിയും 4,66,290 പേര്‍ക്ക് വയറിളക്കവും ബാധിച്ചു. 2016ല്‍ ഇതുവരെ 47,964 പേര്‍ക്ക് വയറിളക്കവും, 28,551 പേര്‍ക്ക് പനിയും ബാധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നതിന്റെ തെളിവാണ് പട്ടിക പറയുന്നത്. 1980ന് ശേഷം നൂറില്‍ അധികം പുതിയ വൈറസുകള്‍ കേരളത്തിലുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വൈറസുകള്‍ പകര്‍ത്തുന്ന പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമരുന്നുകള്‍ വികസിപ്പിച്ചെടുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകത്തില്‍ എവിടെയും പുതിയ വൈറസുകള്‍ കണ്ടെത്തിയാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തില്‍ എത്തുമെന്നതാണ് അനുഭവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago