HOME
DETAILS
MAL
ഷില്ലോങില്‍ അക്രമത്തിന് അയവില്ല; സൈന്യത്തെ വിളിച്ചു
backup
June 04 2018 | 15:06 PM
ഷില്ലോങ്: അക്രമം തുടരുന്ന മേഘാലയ തലസ്ഥാനമായ ഷില്ലോങില്‍ കര്‍ഫ്യൂ നീട്ടി. സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കെ സുരക്ഷയൊരുക്കാന്‍ സൈന്യത്തെ വിളിച്ചു. 11 കമ്പനി അര്‍ധസൈനിക വിഭാഗം സംസ്ഥാനത്തെത്തി.
സംഘര്‍ഷബാധിത പ്രദേശത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഷില്ലോങ് പബ്ലിക് ട്രാന്‍പോര്‍ട്ട് ബസിലെ കണ്ടക്ടറും മലയടിവാര പ്രദേശത്തെ സ്ത്രീകളും തമ്മിലുണ്ടായ പ്രശ്നം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് കണ്ണീര് വാതകം പ്രയോഗിച്ചിരുന്നു.
ശനിയാഴ്ച മുതല്‍ പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സൈന്യം വിവിധ പ്രദേശങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."