സുഖമില്ലേ... വിളിക്കൂ ഷീ ടാക്സി
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്സി സേവനം ഇന്നുമുതല്‍.
വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും അപ്പോയ്മെന്റ് എടുത്തവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും ഷീ ടാക്സി സേവനം പ്രയോജനപ്പെടുത്താം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്സിയുടെ സേവനം തുടക്കത്തില്‍ ലഭ്യമാവുക. ഷീ ടാക്സി സേവനം ആവശ്യമുള്ളവര്‍ക്ക് 7306701200, 7306701400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി മൊബൈല്‍ നമ്പറിലേക്ക് വാട്സ് ആപ്പ് മുഖേന അയച്ചുകൊടുക്കേണ്ടതാണ്.മുന്‍ഗണനാ കാര്‍ഡുള്ളവര്‍ക്ക് സേവനം സൗജന്യമാണ്.
മറ്റുള്ളവരില്‍ നിന്ന് കിലോമീറ്ററിന് അംഗീകൃത നിരക്കിന്റെ പകുതി ഈടാക്കും. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ സേവനം നല്‍കും.
സൗജന്യസേവനം നല്‍കുന്നതിലൂടെ ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ചെലവ് ജെന്‍ഡര്‍ പാര്‍ക്ക്, ഗ്ലോബല്‍ ട്രാക്സ് (കോള്‍ സെന്റര്‍), ഷീടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് വഹിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാകിറ്റുകള്‍ തിരുവനന്തപുരം നിംസ് ആശുപത്രി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."