തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ മോഷണശ്രമം
തളിപ്പറമ്പ്: തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ പൂട്ട് തകര്‍ത്ത് മോഷണശ്രമം. ഇന്നലെ രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി ശ്രദ്ധയില്‍പെട്ടത്. പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി.
ഓഫിസിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഒന്നും കൊണ്ടുപോയിട്ടില്ല. ഫയലുകള്‍ വാരി വലിച്ചിട്ട നിലയിലാണ്. രണ്ട് ഷെല്‍ഫുകള്‍ തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഓഫിസിനകത്ത് ഉപയോഗിച്ചിരുന്ന ടേബിള്‍ഫാന്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി രജിസ്ട്രേഷന് കൂടുതലായിരുന്നതിനാല്‍ പണം ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാവ് എത്തിയതെന്നു സംശയിക്കുന്നു.
ബ്രിട്ടീഷ് ഭരണാധികാരികള്‍ രജിസ്ട്രാര്‍ ഓഫിസ് ആരംഭിച്ചത് മുതല്‍ ഉപയോഗിക്കുന്ന പൂട്ട് പൊളിക്കാന്‍ സാധിക്കാത്തതിനാല്‍ ഓടാമ്പലിന്റെ കൊളുത്ത് ഉള്‍പ്പെടെ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. 150 വര്‍ഷം പഴക്കമുളള ഈ പൂട്ട് മോഷ്ടാവ് കൊണ്ടുപോയതായി കരുതുന്നു. ഇതുപോലുള്ള പൂട്ടിട്ട് പൂട്ടിയ റെക്കോര്‍ഡ് റൂം തുറക്കാന്‍ മോഷ്ടാവിന് സാധിച്ചിട്ടില്ല. താക്കോല്‍ മേശപ്പുറത്ത് വച്ച നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."