എസ്സാം അല്‍ ഹദാരി: ലോകകപ്പിലെ പ്രായംകൂടിയ താരം
കൈറോ: ഫുട്ബോള്‍ താരമായ എസ്സാം അല്‍ ഹദാരിക്കിത് സ്വപ്ന സാഫല്യം. ഫുട്ബോള്‍ ജീവിതത്തിനിടയില്‍ ലോകകപ്പില്‍ പന്തു തട്ടുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അവസരമൊരുക്കിയ ദൈവത്തിനോട് നന്ദി പറയുകയാണ് ഈ 45 കാരന്.
ലോകകപ്പ് കളിക്കുന്ന ഏറ്റവും വലസുള്ള താരമായിട്ടാണ് ഈജിപ്തിന്റെ ഗോള്‍ കീപ്പര്‍ എസ്സാം അല്‍ ഹദാരിക്ക് റഷ്യയിലെത്തുന്നത്. 16-ാം വയസില്‍ തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കം കുറിച്ചതു മുതലുള്ള പ്രാര്ഥനയായിരുന്നു ലോകകപ്പില്‍ കളിക്കുകയെന്നത്.
ആ പ്രാര്‍ഥന ദൈവം കേട്ടിരിക്കുകയാണ്. 45-മത്തെ വയസില്‍ എനിക്കു കിട്ടിയ അവസരം ഞാന്‍ ഉപയോഗിക്കുമെന്നും രാജ്യത്തിനായി ആവുന്നതെല്ലാം ചെയ്യുമെന്നും ഈ ഗോള്‍ കീപ്പര്‍ പറയുന്നു. വയസ് 45 ആയെങ്കിലും പോസ്റ്റിനുമുന്നിലെ പുലിയാണ് ഹദാരി. നിലവില്‍ അതല്വൂന് ക്ലബിന് കളിക്കുന്ന താരമാണ് ഹദാരി.
ഈജിപ്തിനു വേണ്ടി 157 മത്സരങ്ങളില്‍ ജഴ്സിയണിഞ താരം 1996 മുതല്‍ ഈജിപ്തിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ടീമും താനും ലോകകപ്പ് കളിക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ് ലോകകപ്പിലെ മുതിര്‍ന്ന കീപ്പറായ ഹദാരി. ഏറെ നാളായി ഹദാരിയാണ് ഈജിപ്ത് ടീമിനെ നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."