ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നല്കി
കൊല്ലം: ജനകീയ പദ്ധതികളിലൂടെ ജില്ലാ പഞ്ചായത്തിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച സെക്രട്ടറി കെ. അനില്‍കുമാറിന് ജില്ലാ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലാ പഞ്ചായത്തിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് നേടിയ ആദ്യ സെക്രട്ടറിയാണിദ്ദേഹം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവിയിലേക്കാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. പുതിയ പദവിയിലും കൊല്ലത്തുകാര്‍ക്ക് ഇനിയും തന്റെ സേവനം ലഭ്യമാക്കുവാന്‍ കഴിയുമെന്ന് മറുപടി പ്രസംഗത്തില്‍ കെ. അനില്‍കുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭരണ സമിതി അംഗങ്ങള്‍, മുന്ഭരണസിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."