HOME
DETAILS
MAL
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട ദമ്പതികള്‍ക്ക് ഗാന്ധിഭവനില്‍ അഭയം
backup
June 07 2018 | 02:06 AM
പത്തനാപുരം: സംരക്ഷിക്കാനാളില്ലാതെ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട ദമ്പതികള്‍ക്ക് ഗാന്ധിഭവന് അഭയമേകി. നെടുമ്പന കുരീപ്പള്ളി മേലെവിള പുത്തന്‍വീട്ടില്‍ പാപ്പച്ചന് (82), ഏലിയാമ്മ (78) എന്നിവര്‍ക്കാണ് ഗാന്ധിഭവന് അഭയം നല്‍കിയത്. ദമ്പതികള്‍ക്ക് മക്കളില്ല. കൂലിപ്പണിക്കാരായ ഇവര്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം അവശനിലയിലായതോടെ ചികിത്സയ്ക്കും മറ്റുമായി സ്വന്തമായുïായിരുന്ന അഞ്ചു സെന്റ് സ്ഥലവും വീടും വിറ്റു.
അസുഖങ്ങള്‍ക്കൊപ്പം ദുരിതമനുഭവിക്കുന്ന ഏലിയാമ്മക്ക് ഓര്മക്കുറവുമുï്. സഹോദരങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇളമ്പൂര് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ ഗോപാലിന്റെ നിര്‍ദേശപ്രകാരം എം. ഗീവര്‍ഗ്ഗീസ്, തോമസ് മത്തായി, മറിയാമ്മ എം. ജോണ്‍, ചിന്നമ്മ എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവനിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."