കോഴിക്കോട് തിരികെ ജീവിതത്തിലേക്ക്
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരു മഹാവിപത്തിനെതിരേ പൊരുതി നേടിയ വിജയവുമായി കോഴിക്കോട് വീണ്ടും സാധാരണ ജീവിതത്തിലേക്ക്. നിപാ വൈറസ് ഭീതി ഒഴിയുന്നതോടെ ജില്ലയിലെ ജനജീവിതം സാധാരണ നിലയിലേക്കു നീങ്ങുകയാണ്. എന്നാല്‍ ഒട്ടും ജാഗ്രത കുറക്കാതെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
തുടര്‍ച്ചയായ ആറാം ദിവസവും നിപാ ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപാ രോഗഭീതി അകന്നുവെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യമേഖല. ജനങ്ങളിലെ ആശങ്കയും ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തിരക്കു തുടങ്ങി. റമദാന് വിപണിയിലും ഇതു പ്രകടമായി തുടങ്ങിയിട്ടുണ്ട്. നിപാ ബാധയെ തുടര്‍ന്ന് സമൂഹമാധ്യങ്ങളിലൂടെ നടന്ന തെറ്റായ പ്രചാരണമാണ് ആളുകളെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരുന്നത്. എന്നാല്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഉടന്‍ ഇടപെട്ട് യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലെത്തിച്ചു. ഒപ്പം രോഗ വ്യാപനം തടയുന്നതിനുള്ള കാര്യക്ഷമമായ നടപടികളും.
നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഗ്രാമപ്രദേശങ്ങളും സാധാരണ നിലയിലേക്ക് വന്നിരിക്കുകയാണ്. ഇവിടുങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടി രോഗികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."