പകര്‍ച്ചവ്യാധി പ്രതിരോധം: പള്ളികളില്‍ ബോധവല്‍ക്കരണ നോട്ടിസ് ബോര്‍ഡുകള്‍
മലപ്പുറം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടക്കലിലെ പള്ളികളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ നോട്ടിസ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അടുത്ത വെള്ളിയാഴ്ച പ്രാര്ഥനയോട് അനുബന്ധിച്ച് മതപണ്ഡിതരുടെ നേതൃത്വത്തില്‍ ശുചിത്വ ബോധവല്‍ക്കരണം നല്‍കാനും തീരുമാനമായി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും പണ്ഡിതരുടെയും യോഗത്തിലാണ് തീരുമാനം. പള്ളികളില്‍ നോമ്പുതുറ സമയത്ത് തിളപ്പിച്ചാറിയ വെള്ളമോ അതുപയോഗിച്ചുണ്ടാക്കിയ പാനീയങ്ങളോ മാത്രമേ കുടിക്കാനായി നല്‍കൂ. ഭക്ഷണം വിളമ്പാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അലവി തൈക്കാട്ട്, മുനിസിപ്പല്‍ സെക്രട്ടറി എ. നൗഷാദ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. സെയ്ദ് ഫസല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാജില്‍കുമാര്‍, ബാലകൃഷ്ണന്, വിവിധ മഹല്ല് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."