HOME
DETAILS

കൊവിഡ് ബാധിതരില്‍ 59 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍

  
backup
April 11 2020 | 04:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-59-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8

 


ന്യൂഡല്‍ഹി: രാജ്യത്താകെയുള്ള കൊവിഡ്- 19 ബാധിതരില്‍ 59 ശതമാനവുമുള്ളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണം 1,000 കടക്കുകയും മരണം നൂറിനടുത്തെത്തുകയും ചെയ്ത മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും ഏറ്റവും മുന്നില്‍.
രാജ്യത്തെ ആകെ മരണത്തിന്റെ 49 ശതമാനവും മഹാരാഷ്ട്രയിലാണ്. രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടാണ് രണ്ടാംസ്ഥാനത്തുള്ളത്. മരണസംഖ്യ ഇന്നലെ വൈകുന്നേരം വരെ എട്ടു മാത്രമാണെങ്കിലും രോഗികളുടെ എണ്ണം 800 കടന്നിട്ടുണ്ട്. കൊവിഡ് ബാധയുടെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ ഏറെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളിലാണ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള ഉയര്‍ച്ച തമിഴ്‌നാട്ടിലുണ്ടായത്.
700ലധികം രോഗികളുള്ള ഡല്‍ഹി മരണത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടിനെക്കാള്‍ മുന്നിലാണ്. 12 പേരാണ് ഇന്നലെ വൈകുന്നേരം വരെ ഡല്‍ഹിയില്‍ മരിച്ചത്. 500ലധികം രോഗികളുള്ള രാജസ്ഥാനില്‍ പക്ഷെ മരണസംഖ്യ കുറവാണ്. ഇതുവരെ മൂന്നു പേരാണ് രാജസ്ഥാനില്‍ മരിച്ചത്. എന്നാല്‍ തെലങ്കാനയില്‍ രോഗികളുടെ എണ്ണം രാജസ്ഥാനെക്കാള്‍ കുറവും മരണം കൂടുതലുമാണ്. 500ല്‍ താഴെ രോഗികളുള്ള തെലങ്കാനയില്‍ 12 പേര്‍ മരിച്ചു. മരണസംഖ്യയില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത് മദ്ധ്യപ്രദേശാണ്. ഇന്നലെ വൈകുന്നേരം വരെ 33 പേരാണ് മദ്ധ്യപ്രദേശില്‍ മരിച്ചത്. അവിടെ രോഗികളുടെ എണ്ണം 400 കടന്നതേയുള്ളൂ. രോഗികളുടെ എണ്ണം 300 കടന്നതേയുള്ളൂവെങ്കിലും 19 മരണവുമായി മൂന്നാം സ്ഥാനത്തുള്ളത് ഗുജറാത്താണ്.
ഉത്തരാഖണ്ഡ്, ചണ്ഡിഗഢ്, ഛത്തീസ്ഗഢ്, ലഡാക്ക്, ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകള്‍, ഗോവ, പുതുച്ചേരി, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ദാദ്ര നാഗര്‍ ഹവേലി, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മരണമില്ല. 35 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ച ഉത്തരാഖണ്ഡാണ് ഇക്കൂട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  24 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  24 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  24 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  24 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  24 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  24 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  24 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  24 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  24 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago