HOME
DETAILS
MAL
കൊവിഡ്-19: കാസര്‍കോട് രോഗം ഭേദമായ 30 പേര് ഇന്ന് ആശുപത്രി വിടും
backup
April 12 2020 | 03:04 AM
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ആശ്വാസം. ജില്ലയില്‍ ഇന്ന് 30 പേര് രോഗമുക്തരായി ആശുപത്രി വിടും.
ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയിട്ടുള്ളത്. രണ്ടു ആശുപത്രികളിലെയും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമാകും ഇവരെ വീടുകളിലേക്ക് മാറ്റുക.
ഇതുവരെ 38 പേരാണ് കാസര്‍കോട് ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ചിലര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.
ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 228 പേര് കൊവിഡ് ചികിത്സയിലുണ്ട്. 123 പേരാണ് കാസര്‍കോട് ജില്ലയില്‍ മാത്രം കൊവിഡ് ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."