ചോര്ന്നെലിച്ച് ഇരിങ്ങാലക്കുടയിലെ ജില്ലാ ട്രഷറി
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചേരി വളപ്പിലെ ജില്ലാ ട്രഷറി ചേര്‍ന്ന് ഒലിച്ച അവസ്ഥയില്‍.
തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ജില്ലാ ട്രഷറി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പുരേഗമിക്കുന്നുണ്ടെങ്കില്ലും ഒരുപാട് പണമിടപാടുകള്‍ ദിവസവും നടക്കുന്ന ജില്ലാട്രഷറിയില്‍ ജീവനക്കാര്‍ക്ക് പോലും പേടികൂടാതെ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.പെയ്യുന്ന മഴയിലെ തുള്ളി വെള്ളം പുറത്തേക്ക് പോകാതെ എല്ലാം ഓഫിസനകത്തേക്ക് വീഴുകാണിവിടെ. ഉപഭോക്താക്കളും ജീവനക്കാരും കുട ചൂടി ഇടപാടുകള്‍ നടത്തേണ്ട അവസ്ഥയിലാണ്.കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും മഴ നഞ്ഞ് കേടായികൊണ്ടിരിക്കുന്നു. എത്രയും വേഗം പുതിയ കെട്ടിടത്തിലേക്ക് ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."