HOME
DETAILS
MAL
ലോക്ക് ഡൗണ്‍ നീട്ടല്‍: ഇന്ത്യക്ക് 234.4 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന് പഠനം
backup
April 17 2020 | 03:04 AM
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ നടപടി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്കുണ്ടാക്കുന്ന നഷ്ടം 234.4 ബില്യന്‍ യു.എസ് ഡോളറായി ഉയര്‍ത്തുമെന്ന് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ബാര്ക്ലീസിന്റെ വിശകലനം. 2020ലെ ജി.ഡി.പി വളര്‍ച്ച പൂജ്യമായിരിക്കുമെന്നും ബാര്ക്ലീസിന്റെ വിശകലന റിപോര്‍ട്ട് പറയുന്നു. നേരത്തെ കണക്കാക്കിയതിലും വലിയ നഷ്ടമായിരിക്കും ലോക്ക് ഡൗണ്‍ ഇന്ത്യയ്ക്കുണ്ടാക്കുക. ട്രാവല്‍ ടൂറിസം, നിര്‍മാണ മേഖല തുടങ്ങിയവയെയായിരിക്കും നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുക. ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ 234.4 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക ക്രയവിക്രയം നടക്കേണ്ടതായിരുന്നുവെന്നാണ് ബാര്‍ക്ലീസ് വിലയിരുത്തിയിരിക്കുന്നത്. അതായത് നഷ്ടം അത്രതന്നെയായിരിക്കും.
നേരത്തെ ഏപ്രില്‍ 14വരെയുള്ള ലോക്ക് ഡൗണ്‍ കാലത്ത് 120 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് പ്രതീക്ഷിച്ചിരുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതോടെ നഷ്ടവും വലുതാവും. മെയ് അവസാനം വരെ ഇന്ത്യ ഭാഗികമായ ലോക്ക്ഡൗണിലായിരിക്കുമെന്നാണ് ബാര്‍ക്ലീസ് വിലയിരുത്തുന്നത്.
കുടുതല്‍ വ്യവസായ സ്ഥാപനങ്ങളുള്ള മഹാരാഷ്ട, ഡല്‍ഹി, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയായിരിക്കും നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുക. കൊവിഡ് കേസുകളുടെ എണ്ണം ഈ സംസ്ഥാനങ്ങളില്‍ കൂടിയതും നഷ്ടത്തിന് കാരണമാണ്. ഖനനം, കൃഷി, നിര്‍മാണ മേഖല, സേവന മേഖല തുടങ്ങിയവയില്‍ മുന്‍പ് കണക്കാക്കിയതിലും വലിയ പ്രതിസന്ധിയുണ്ടാകും. കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങള്‍ പ്രതിസന്ധിയെ വേഗത്തില്‍ അതിജീവിക്കുമെന്നും വിശകലനം പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ ഉപഭോഗം കുറയുകയും സേവിങ്സ് കൂടുകയും ചെയ്യും.
ജൂലൈ മുതല്‍ സപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ വിപണിയിലുണ്ടാകുന്ന ഡിമാന്‍ഡ് സാമ്പത്തിക സ്ഥിതിയെ അല്പം മെച്ചപ്പെടുത്തുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടം, ആളുകളുടെ കൈയിലുള്ള പണമില്ലായ്മ, ആഗോളതലത്തിലുള്ള ഡിമാന്‍ഡിന്റെ കുറവ് തുടങ്ങിയവ ഇത് മന്ദഗതിയിലാക്കുമെന്നാണ് പുതിയ വിലയിരുത്തല്‍. ലോകം മൊത്തം ഈ കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലാവുന്നത് തിരിച്ചടിയാവും. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സുപ്രധാനമായിരിക്കുമെന്ന് ബാര്‍ക്ലീസ് റിപോര്‍ട്ട് പറയുന്നു. മികച്ച സാമ്പത്തിക പാക്കേജുകള്‍ക്ക് രൂപം കൊടുത്താല്‍ വളര്‍ച്ച വേഗത്തിലായേക്കുമെന്നും റിപോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."