HOME
DETAILS
MAL
കഴുത്തു തുളച്ച കത്തി പുറത്തെടുത്തു; യുവാവിന് പുതുജന്മം
backup
April 20 2020 | 08:04 AM
കോഴിക്കോട്: തിരൂരില്‍ ഫുട്ബോള്‍ മത്സരം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ യുവാവിന് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുതുജീവിതം. തിരൂര്‍ സ്വദേശി അക്ബര്‍ ബാദുഷ (26)യാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ അപകടനില തരണംചെയ്തത്.
ബാദുഷയുടെ കഴുത്തിന്റെ വശത്തുനിന്ന് മറുവശത്തേക്ക് കത്തി കുത്തിയിറങ്ങിയ നിലയിലായിരുന്നു. ശ്വാസനാളം, ഇന്റേണല്‍ ജുഗുലര്‍ വെയിന്‍, കാര്ട്ടിഡ് ധമനിയുടെ ശാഖകള്‍, തൈറോയിഡ് ഗ്രന്ഥി, സ്റ്റെര്നോക്ലെയ്ഡോമസ്റ്റോയിഡ്, സ്കലെനസ്, പാര വെര്ട്രിബല് തുടങ്ങിയ പേശികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മുറിവേറ്റ ശ്വാസനാളത്തിലൂടെ രക്തം ശ്വാസകോശത്തിലെത്തിയിരുന്നു.
രക്തസമ്മര്‍ദവും പള്‍സും തീര്‍ത്തും താഴ്ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ രാത്രി 11.30 ഓടെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പ്ലാസ്റ്റിക്, വാസ്കുലാര്‍ ആന്‍ഡ് ഹാന്‍ഡ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ.എസ് കൃഷ്ണകുമാര്‍, ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."