തമിഴ്നാട്ടില്‍ പുതുതായി 33 കൊവിഡ് കേസുകള്‍: രോഗബാധിതരില്‍ നാല് മാധ്യമപ്രവര്‍ത്തകരും
ചെന്നൈ:തമിഴ്നാട്ടില്‍ പുതുതായി 33 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം 1629 ആയി. ഇന്ന് നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.ഇന്ന് 27 പേര് രോഗമുക്തിനേടി ആശുപത്രി വിട്ടു.662 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 18 പേരാണ് ഇതുവരെ തമിഴ്നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചത്.
https://twitter.com/ANI/status/1252948133492871169
മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് പിടിപെടുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാനല്‍ പൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."