HOME
DETAILS

റെഡ് സോണ്‍, ഹോട്ട്‌സ്‌പോട്ട്  പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  'വര്‍ക്ക് ഫ്രം ഹോം' സ്വീകരിക്കാം

  
backup
April 23, 2020 | 2:14 AM

%e0%b4%b1%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b
 
 
 
തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങളായി. റെഡ് സോണിലും ഹോട്ട്‌സ്‌പോട്ടിലും ഉള്ള സര്‍ക്കാര്‍ ഓഫിസുകള്‍ അതത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 
ഇളവുകളുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രൂപ്പ് എ, ബി വിഭാഗത്തില്‍ പെട്ട 50ശതമാനം ജീവനക്കാരും ഗ്രൂപ്പ് സി, ഡി വിഭാഗത്തിലുള്ള 33 ശതമാനം ജീവനക്കാരും ഹാജരാകണം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സ്വീകരിക്കാം. ആവശ്യമെങ്കില്‍ വകുപ്പ് തലവന്‍മാരുടെ നര്‍ദേശാനുസരണം മാത്രം ഇവര്‍ ഓഫിസില്‍ ഹാജരായാല്‍ മതി. അടിയന്തര ജോലികളോ കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് 'ഡി' ജീവനക്കാരെ ഓഫിസ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതി. റെഡ്‌സോണ്‍ ജില്ലകള്‍, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ എന്നിവയിലാണ് സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവയെങ്കില്‍ പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. 
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണം. ഇ ഫയല്‍ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഐ.ടി വകുപ്പ് അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ വഴി വി.പി.എന്‍ കണക്ടിവിറ്റി നേടണം. ഇ ഓഫിസ് വഴിയുള്ള ഫയല്‍ നീക്കം വകുപ്പ് തലവന്‍മാര്‍ പരിശോധിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഓഫിസ് തലവന്‍മാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് 25 നകം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  2 days ago
No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  2 days ago
No Image

മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു

crime
  •  2 days ago
No Image

നീതി അകലെയെന്ന് സിദ്ധാര്‍ഥന്റെ മാതാവ്; അധ്യാപകരുടെ സസ്‌പെന്‍ഷന്‍ പുകമറ

Kerala
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യംതേടി പ്രതികൾ

Kerala
  •  2 days ago
No Image

13ാം വളവില്‍ തകര്‍ന്നടിഞ്ഞ ആഹ്ലാദയാത്ര; അപകടത്തിൽ വാഹനം പൂർണമായും തകർന്നു

Kerala
  •  2 days ago
No Image

ചൂട് അതികഠിനം: ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍

Kerala
  •  2 days ago
No Image

ഇളവുമായി സി.ബി.എസ്.ഇ; ആറുവയസു തികയാൻ മൂന്ന് മാസം ബാക്കിയുള്ളവർക്കും ഒന്നാംക്ലാസ് പ്രവേശനം

National
  •  2 days ago
No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  3 days ago