HOME
DETAILS
MAL
മധ്യപ്രദേശില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചശേഷം കണ്ണുകള്‍ നശിപ്പിച്ച് ഒഴിഞ്ഞ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍
backup
April 23 2020 | 13:04 PM
ദാമോ: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ഏഴു വയസുകാരി ബലാത്സംഗത്തിനിരയായി. പ്രതി പെണ്‍കുട്ടിയുടെ കണ്ണ് നശിപ്പിച്ചു.ഗ്രാമത്തിന് പുറത്തുള്ള കാര്‍ഷിക മേഖലയിലെ ഒഴിഞ്ഞ വീട്ടില്‍ കൈകള്‍ കെട്ടിയിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കണ്ണുകളടക്കം നശിപ്പിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ജബല്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് വീടിനടുത്ത് സാധനങ്ങള്‍ വാങ്ങാനായി പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. അതേ സമയം ബാലികയെ അജ്ഞാതനായ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് സാക്ഷിമൊഴികളുണ്ട്. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് രാവിലെ കൈകള്‍ കെട്ടിയിട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലിസ് ഉദ്യോഗസ്ഥന് ഹേമന്ത് സിങ് ചൗഹാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."