സേവനം വിപുലീകരിച്ച് വിഖായ 'ഡോക്ടര്‍ ഓണ്‍ ഡിമാന്റ് ഹെല്‍പ് ഡെസ്‌ക്'
കോഴിക്കോട്: റമദാന്‍ പ്രമാണിച്ച് എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ സോഷ്യല്‍ മീഡിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി 'ഡോക്ടര്‍ ഓണ്‍ ഡിമാന്റ് ഹെല്‍പ് ഡെസ്‌ക്' കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ചു. അമ്പതോളം ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ നൂറിലധികം ഡോക്ടര്‍മാരെ ഉള്‍കൊള്ളിച്ചാണ് സേവനം വീണ്ടും വിപുലപ്പെടുത്തിയത്.
കൂടാതെ പ്രവാസികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഇതുവഴി ലഭ്യമാക്കും. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും 'ഡോക്ടര്‍ ഓണ്‍ ഡിമാന്റ് ഹെല്‍പ് ഡെസ്‌ക്' വഴി സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ലോക്ക് ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ പോകാന്‍ സാധിക്കാത്ത രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഇതിലൂടെ സാധിച്ചു.
അലോപ്പതി, ഹോമിയോ, ആയുര്‍വേദ, യൂനാനി, ഡെന്റല്‍ എന്നിവയിലെ വിവിധ മേഖലയിലെ വിദഗ്ദന്‍മാരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ഇതിന്റെ ഭാഗമായുള്ളത്. വിഖായയുടെ അലര്‍ട്ട് മെഡിക്കല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌കിനായി എട്ട് വാട്‌സ്ആപ്പ് നമ്പറുകളുണ്ട്. ഇതിലേക്ക് രോഗിയുടെ വിശദാശംങ്ങള്‍ അയച്ചു കൊടുക്കും. തുടര്‍ന്ന് ശേഖരിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഡോക്ടര്‍ക്ക് കൈമാറുന്നു. ഡോക്ടറുടെ കുറിപ്പടിയും ഉപദേശവും യഥാസമയം രോഗിക്ക് വാട്ട്‌സ്ആപ്പിലൂടെ തിരികെ ലഭിക്കുന്നു. ഇതാണ് ആശുപത്രിയുടെ പ്രവര്‍ത്തന രീതി.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജി മുതലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും പരിഹാരം ലഭിക്കും. ഇതിനോടകം തന്നെ ആയിരക്കണക്കിന് പേരാണ് ഹെല്‍പ് ഡെസ്‌കിന്റെ സേവനം ഉപയോഗപ്പെടുത്തിയത്. 9400258584, 9995249082, 7560854603, 8606302787, 8281474647, 8921444322, 9544992653, 8129887973 എന്ന നമ്പറിലേക്കാണ് രോഗിയുടെ വിശദാശംങ്ങള്‍ അയക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."