'മലപ്പുറത്ത് ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരും': കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
മലപ്പുറം: മലപ്പുറത്തെ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരുമെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. 'മലപ്പുറത്തെ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരും. കോമാലി സഖ്യം ജാഗ്രതൈ' എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.
മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സാഥാനാര്‍ഥിക്ക് വോട്ട് ലഭിക്കുന്ന സംഭവം പുറത്താവുകയും ക്രമക്കേടിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തില്‍ സുരേന്ദ്രന്റെ പരാമര്‍ശത്തെ ഗൗരവമായി കാണണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. അതേസമയം വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിന്റെ വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്ത മാധ്യമങ്ങളെയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. 'കള്ളക്കഥ ഒന്നാം പേജില്‍കൊടുത്ത മുത്തശിപത്രങ്ങളെയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ വഴിയില്ല' എന്നാണ് സുരേന്ദ്രന്റെ പുതിയ പോസ്റ്റ്.
സുരേന്ദ്രന്റെ പരാമര്‍ശം വിവാദമായതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. കെ സുരേന്ദ്രന്റെ പരാമര്‍ശം അവര്‍ നടപ്പാക്കിയ അജണ്ടയാണ് വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച മുന്‍തൂക്കം സുരേന്ദ്രന്റെ പരാമര്‍ശവുമായി കൂട്ടിവായിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."