റഷ്യയിലെ ഇരട്ട സ്‌ഫോടനം: ഭീകരാക്രമണമെന്ന് റഷ്യന്‍ പ്രധാനമന്ത്രി
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമമാണെന്ന് പ്രസിഡന്റിനു പിന്നാലെ റഷ്യന്‍ പ്രാധാനമന്ത്രി ദിമിത്രി മെദ്‌ദേവും. നേരത്തെ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
തീവ്രവാദി അക്രമണത്തിനിടെ പരുക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സെന്നായ മെട്രോ സ്‌റ്റേഷനുള്ളില്‍ വച്ച് രണ്ടു മെട്രോ ക്യാരേജുകള്‍ പൊട്ടിത്തെറിച്ചത് മൂലമുണ്ടായ സ്‌ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തെത്തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഏഴു മെട്രോ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. 2010ല്‍ മോസ്‌കോ മെട്രോ സ്‌റ്റേഷനിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."