HOME
DETAILS

ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ

  
November 21, 2024 | 3:40 AM

Reducing Antibiotic Use Ernakulam Model Keralawide

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ബോധവല്‍ക്കണം വിജയമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാൻ തീരുമാനം. എറണാകുളം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജില്ലയിലെ രണ്ട് ലക്ഷത്തിലധികം വീടുകളില്‍ എ.എം.ആര്‍(ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ബോധവല്‍ക്കരണം പൂര്‍ത്തിയാക്കികഴിഞ്ഞു. 

ആന്റിബയോട്ടിക് സാക്ഷരതയില്‍ ഏറ്റവും പ്രധാനമായ,    സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ഇത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവര്‍ത്തകരാണ് എറണാകുളത്ത് വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് അവബോധം നല്‍കിയത്. ഒരു മാസം ഒരാള്‍ 50 വീടുകള്‍ എന്ന കണക്കിലായിരുന്നു ബോധവല്‍ക്കരണം. 
ഇതുകൂടാതെ വാര്‍ഡുതല കമ്മിറ്റികളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കി.

 അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ ഭാഷകളിലാണ് ബോധവൽക്കരണം നല്‍കിയത്. ഇതിലൂടെ ആന്റിബയോട്ടിക് ഉപയോഗം വളരെയേറെ കുറയ്ക്കാനായി എന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി സംസ്ഥാനം മുഴുലൻ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ബോധവല്‍ക്കരണത്തിന് പുറമെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് ആരംഭിക്കുകയും ചെയ്തിരുന്നു.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഇക്കൊല്ലം പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കൂടാതെ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതിയും ആരംഭിച്ചിരുന്നു. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കാരണം മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

ഇതുള്‍ക്കൊണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ബോധവൽക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഇതിൻ്റെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  3 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  3 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  3 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  3 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  2 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  3 days ago