HOME
DETAILS
MAL
വേനലില്‍ വാഴകള്‍ ഉണങ്ങിനശിച്ചു; കനത്തചൂടില്‍ കരിഞ്ഞുണങ്ങി
backup
April 03 2017 | 20:04 PM
തളിപ്പറമ്പ്: കൊടും വേനലില്‍ വാഴകൃഷി ഉണങ്ങിനശിച്ചു. പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പ് റേഷന്‍കടക്ക് സമീപത്ത് ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പന്നിയൂര്‍ എസ്.പി ബസാറിലെ വി.ജെ തോമസിന്റെ എണ്ണൂറോളം വാഴകളില്‍ പകുതിയും ഉണങ്ങിയിരിക്കയാണ്. ഉണക്കം ബാധിച്ച വാഴകള്‍ പഴുത്ത് നശിക്കുന്നുണ്ട്. കുലക്കാത്തതും കുലക്കാറായതുമായ ഏത്തവാഴകളാണ് ഇത്തരത്തില്‍ ഉണങ്ങിയത്. കേരള ഗ്രാമീണ്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നിന്നു മൂന്ന് ലക്ഷത്തോളം രൂപ വായ്പയെടുത്താണ് തോമസ് കൃഷി ആരംഭിച്ചത്. വായ്പ തിരിച്ചടക്കാന്‍ ഇനി എന്തു ചെയ്യുമെന്ന ആധിയിലാണ് തോമസ്. ഉണങ്ങിയ കൃഷിത്തോട്ടം പരിയാരം കൃഷി ഓഫിസര്‍ ഗംഗാധരന് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."