കെ.എസ്.യു ഭാരവാഹികള്‍ ചുമതലയേറ്റു
തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ ചുമതലയേറ്റു. കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ കെ.എസ്.യു മുന്‍ പ്രസിഡന്റ് വി.എസ്.ജോയി പുതിയ പ്രസിഡന്റ് കെ.എം. അഭിജിത്തിന് ചുമതല കൈമാറി. പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റുമാര്‍, എന്‍.എസ്.യു ഡെലിഗേറ്റുകള്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരും ചുമതലയേറ്റെടുത്തു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധികാര കൈമാറ്റ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, പി.സി.വിഷ്ണുനാഥ്, എം.എല്‍.എ മാരായ ഷാഫിപറമ്പില്‍, ഹൈബി ഈഡന്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറിമാരായ എം.എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, പഴകുളം മധു, വക്താവ് ജോസഫ് വാഴയ്ക്കന്, സിന്‍ഡിക്കേറ്റ് അംഗം കൃഷ്ണകുമാര്‍, എന്‍.എസ്.യു സെക്രട്ടറി ശ്രാവണ്‍റാവു, മുന്‍ കെ.എസ്.യു ഭാരവാഹികളായ വി.എസ്.ജോയി, രോഹിത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."