മദീനയില്‍ പ്രവാചക പള്ളിക്ക് പുറത്ത് ചാവേര്‍ സ്ഫോടനം
മദീന: മദീനയിലെ പ്രവാചക പള്ളിക്കു സമീപം ചാവേര്‍ സ്ഫോടനം. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം ഏഴരയോടെയാണ് സ്ഫോടനമെന്ന് പ്രദേശവാസികള്‍ പറയുന്നു.
രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചാവേര്‍സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനങ്ങള്‍ കത്തുന്നതും മൃതദേഹ അവശിഷ്ടങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചു. ജന്നത്തുല്‍ ബഖിയുടെ 21 ാം നമ്പര്‍ ഗേറ്റിനു പുറത്ത് റോഡിലാണ് സ്ഫോടനം. സ്ഫോടന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് ആദ്യം പുറത്തുവന്നത്. സഊദി അധികൃതരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. മദീനയിലെ ഖാതിഫിലെ ശിഈ മസ്ജിദിനു സമീപത്തും സ്ഫോടനം നടന്നിരുന്നു. പൊലിസ് ആസ്ഥാനത്തിനു സമീപമായിരുന്നു ഇത്. ഇവിടെ ചാവേര്‍ ചിന്നിച്ചിതറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പള്ളിക്ക് സമീപത്ത് കാര്‍പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. രാവിലെ ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിനു സമീപത്തും ചാവേര്‍ സ്ഫോടനമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."