പുണ്യങ്ങളുടെ രാപ്പകലുകളില്‍ മക്കയിലും മദീനയിലും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥന
ജിദ്ദ: ലൈലതുല്‍ ഖദറിന്റെ പ്രതീക്ഷത രാവുകളിലൊന്നായ ഇന്നലെ ഇരുഹറമുകളിലേക്ക് വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി നാല്‍പത് ലക്ഷത്തിലധികം പേരാണ് ഇരുഹറമുകളിലേക്കും ഒഴുകിയെത്തിയത്.
സുരക്ഷ വിഭാഗങ്ങളും ഹറം കാര്യ സമിതിയും എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനാല്‍ ഹറമിലെത്തിയവര്‍ക്ക് കര്‍മ്മങ്ങള്‍ സുഗമമായി ചെയ്യാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും സാധിച്ചു.
ഖത്മുല്‍ ഖുര്‍ആനും (ഖുര്‍ആന്‍ ഒരാവര്‍ത്തി പൂര്‍ത്തീകരിക്കല്‍) പാരായണത്താലും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളാലും വിശുദ്ധ മക്ക ആത്മീയനിറവിലായിരുന്നു.
നേരം പുലരുവോളം പ്രാര്‍ഥനാമുഖരിതമായിരുന്നു മക്ക. നമസ്‌കാര വേളയില്‍ ആളുകളുടെ നിര മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലെത്തി. തിങ്കളാഴ്ച രാവിലെ മുതലെ മക്കയിലേക്കുള്ള റോഡുകളില്‍ നല്ല തിരക്കായിരുന്നു. പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വാഹനങ്ങളാല്‍ നിറഞ്ഞു കവിഞ്ഞു. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തി.
ഹറമിനടുത്ത റോഡുകളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കാല്‍നടക്കാര്‍ക്ക് ആശ്വാസമായി. 27ാം രാവില്‍ ഉണ്ടായേക്കാവുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് ഒരോ വകുപ്പുകളും പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു.
ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തോടെ തന്നെ മസ്ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നിസ്‌കരിക്കാന്‍ സമീപത്തെ പള്ളികളിലേക്ക് പോകണമെന്ന് മൊബൈലുകള്‍ വഴി അവര്‍ സന്ദേശം അയച്ചുകൊണ്ടിരുന്നു.
പകല്‍ മാഞ്ഞതോടെ ആരാധനകള്‍ക്ക് ആയിരം മാസങ്ങളെക്കാള്‍ പുണ്യം ലഭിക്കുന്ന ലൈലത്തുല്‍ ഖദ് ര്‍ പ്രതീക്ഷിച്ച് മനമുരുകി പ്രാര്‍ഥനയിലായിരുന്നു വിശ്വാസികള്‍. ഖിയാമുലൈലും വിത്‌റും തഹജ്ജുദ് നമസ്‌കാരങ്ങളഉം ഖുര്‍ആന്‍ പാരായണവും സ്തുതുകീര്‍ത്തനങ്ങളുമായി അവര്‍ രാവിനെ പകലാക്കി. വ്യക്തിപരമായ നേട്ടങ്ങളോടൊപ്പം ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളും ഇരു ഹറമിലും അലയടിച്ചു.
പുണ്യമാസം വിട പറയുന്നതിന്റെ വിരഹവേദനയും പാപമോചനത്തിനുള്ള തേടലുമായി ഒരു പകലും രാത്രിയും തിരുസന്ധിധിയില്‍ കഴിച്ചുകൂട്ടാനായതിന്റെ ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മക്കയോടും മദീനയോടും വിട പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."