HOME
DETAILS
MAL
ജിഷയുടെ കുടുംബത്തിന് 10 ലക്ഷം: നടപടിക്ക് അംഗീകാരം
backup
July 05 2016 | 03:07 AM
തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച നടപടി മന്ത്രിസഭായോഗം അംഗീകരിച്ചു.
അന്തരിച്ച പ്രൊഫ. എം.പി. മന്മഥന്റെ മകള്‍ ചന്ദ്രികാ മന്മഥന്റെ ഹൃദയസംബന്ധമായ ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്.
കെട്ടിടത്തില്‍നിന്നു വീണ് മരണപ്പെടുകയും അവയവങ്ങള്‍ ദാനം ചെയ്യുകയും ചെയ്ത കണ്ണൂര്‍ സ്വദേശി എ.വി.ബാബുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കും.
വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന തിരുവനന്തപുരം സ്വദേശി ഷിബു കെ. വര്‍ഗീസിന്റെ മകന് അഭിഷേക് ഷിബുവിന്റെ ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപയും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."