
മാങ്കോസ്റ്റിന്‍ ചുവട്ടിലെ ആള്‍ക്കൂട്ടം, സുല്‍ത്താന്റെ സമ്പത്ത്
ഇന്ന് വൈക്കം
മുഹമ്മദ് ബഷീറിന്റെ ഇരുപത്തിരണ്ടാം
ചരമദിനം
കല്‍പ്പറ്റ: വയനാട്ടുകാരനായ ഏച്ചോം ഗോപി ഇന്ന് കോഴിക്കോട്ടെ ബേപ്പൂര്‍ വൈലാലിലെത്തിയിട്ടുണ്ടാകും. എത്താതിരിക്കാന്‍ ഗോപിയുടെ മനസനുവദിക്കില്ല, കാരണം ജൂലൈ അഞ്ച് ഓര്‍മകളുടെ ഓളപ്പരപ്പ് നിശ്ചലമാക്കിയ ദിനമാണ്. മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലെ ആ ചാരുകസേരയില്‍ എഴുത്തിന്റെ സുല്‍ത്താന്‍ ഇപ്പോഴുമുണ്ടെന്ന വിശ്വാസത്തില്‍ ഒരു നെടുവീര്‍പ്പോടെ ബേപ്പൂര്‍ സുല്‍ത്താന്റെ കുടുംബത്തെ കണ്ടു മടങ്ങും. കഴിഞ്ഞ 21 വര്‍ഷമായി ഇതു തുടരുന്നു. ഇത്തവണയും പതിവിന് മുടക്കമില്ല.
'ന്റപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ' എന്നു പറഞ്ഞ് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീറുമായി അത്രക്കുണ്ട്, ഗോപിക്ക് ആത്മബന്ധം. പരിചയപ്പെട്ടതു മുതല്‍ അവസാനകാലം വരെ വിവിധ ദേശങ്ങളിലെ തപാലാപ്പീസുകളുടെ ചുവന്ന ഇരുമ്പുപെട്ടികള്‍ ഇവരുടെ ആത്മബന്ധത്തിനു സാക്ഷിയായി. ഇന്‍ലന്‍ഡിലും പോസ്റ്റ്കാര്‍ഡിലുമായി 65 ഓളം എഴുത്തുകളാണ് ബേപ്പൂര്‍ സുല്‍ത്താന്‍ ഏച്ചോം ഗോപിയെന്ന ടി.വി ഗോപിക്ക് അയച്ചത്. ഇവയിന്നും നിധിപോലെ ഒരഹങ്കാരമായി ഗോപിയുടെ കൈകളിലുണ്ട്.
1976ല്‍ കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ നടന്ന ഒരു സാഹിത്യക്യാംപ്. എം.ടി സംസാരിക്കുകയാണ്; അനുഭവങ്ങളുടെ കലവറയായ, എപ്പോഴും ബന്ധപ്പെടാവുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തില്‍ നിന്നു പഠിക്കണം... എം.ടിയുടെ ഈ വാക്കുകളാണ് ഗോപിയെ ബേപ്പൂര്‍ സുല്‍ത്താനുമായി അടുപ്പിച്ചത്. ആദ്യമായി സുല്‍ത്താനെ ഗോപി കണ്ടതും ഈ ക്യാംപില്‍ വച്ചായിരുന്നു. പിന്നീട് പലപ്പോഴായി കണ്ടും വര്‍ത്തമാനം പറഞ്ഞും എഴുതിയും ഈ ബന്ധം തുടര്‍ന്നു. രണ്ടുതവണ മാത്രം വയനാട്ടിലെത്തിയിട്ടുള്ള ബഷീര്‍ ഒരു തവണ കുടുംബസമേതമെത്തിയത് ഗോപിയുടെ കല്ല്യാണത്തിനായിരുന്നു. ഗോപിക്ക് വരണമാല്യം എടുത്തുനല്‍കിയത് ബഷീറായിരുന്നു. പരിചയപ്പെട്ട ആരും മറക്കാത്ത, എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താനെന്നു കര്‍ഷകനും എഴുത്തുകാരനുമായ ഗോപി സാക്ഷ്യപ്പെടുത്തുന്നു. അത് എടുത്തുപറയുന്നത് ബഷീര്‍ ഗോപിക്കയച്ച കത്തുകളിലെ ഈ വരികളും.
''പ്രിയപ്പെട്ട ഗോപി,
ശ്വാസം മുട്ടല്‍, കാലുകളില്‍ നീര്, ഏപ്പിനു വേദന, ഇത്രയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭേദമുണ്ട്. ചികിത്സക്കായി കേരള ഗവണ്‍മെന്റ് 5000 രൂപ തന്നു. ചോദിച്ചിട്ടല്ല''. 1979 ഒക്ടോബര്‍ 27ന് എഴുതിയ കത്തില്‍ ബഷീര്‍ കുറിച്ചതാണ് ഇത്. 1981 ജനവരി രണ്ടിന് ഗോപിക്കയച്ച കത്തിലെ വരികള്‍ ഇങ്ങനെ,''അനീസ് മോന്‍ സ്‌കൂളില്‍ പോയിരിക്കുന്നു. നാലുമണിക്ക് വരും. 'പ്രേമലേഖനം' സിനിമയാക്കുന്ന കാര്യങ്ങള്‍ നീണ്ടുപോകുന്നു. പിന്നെ, താങ്കള്‍ക്ക് തോന്നുന്നതെല്ലാം എഴുതിവെക്കുക. കുറേനാള്‍ കഴിഞ്ഞ് തിരുത്തുക''. പരിചപ്പെട്ടവരോട് ഇത്രയ്ക്ക് ആത്മബന്ധം പുലര്‍ത്തുന്ന സുല്‍ത്താന്റെ രീതിതന്നെയാകാം ചരമദിനങ്ങളില്‍ ബേപ്പൂരിലെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിന് ചുവട്ടില്‍ ആള്‍ക്കൂട്ടം നിറയുന്നതിനുള്ള കാരണമെന്നു ഗോപി പറയുന്നു. റേഡിയോയിലെ കരകര ശബ്ദങ്ങള്‍ക്കിടയില്‍ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്ബഷീര്‍ അന്തരിച്ചുവെന്ന വാര്‍ത്ത കേട്ടനിമിഷത്തിലെ ശൂന്യത ഇന്നും നികത്താനാകാത്തതാണെന്നു വേദനയോടെ ഗോപി ഓര്‍ക്കുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 2 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 2 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 2 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 2 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 2 days ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 2 days ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 2 days ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 2 days ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 2 days ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 2 days ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 2 days ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 2 days ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 2 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 2 days ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 2 days ago