HOME
DETAILS

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

  
Sudev
July 03 2025 | 12:07 PM

We will all miss you Cristiano Ronaldo on Jottas passing

ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയോഗോ ജോട്ട സ്‌പെയിനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. സ്പെയ്നിലെ മുർസിയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. അപകടത്തിൽ ജോട്ടയുടെ സഹോദരനായ ആന്ദ്രേ സിൽവയും മരണപ്പെട്ടു. ഇപ്പോൾ ജോട്ടയുടെ  മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് റൊണാൾഡോ വൈകാരികമായി പ്രതികരിച്ചത്. 

''ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ ദേശീയ ടീമിനൊപ്പം ഒരുമിച്ച് ഉണ്ടായിരുന്നു. നിങ്ങളുടെ കുടുംബത്തിനും, നിങ്ങളുടെ ഭാര്യക്കും, നിങ്ങളുടെ കുട്ടികൾക്കും, ഞാൻ എൻ്റെ അനുശോചനം അറിയിക്കുന്നു, അവർക്ക് ഈ ലോകത്തിലെ എല്ലാ ശക്തിയും നേരുന്നു. നിങ്ങൾ എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം. ഡിയോഗോയും ആന്ദ്രേയും സമാധാനത്തോടെ വിശ്രമിക്കൂ. ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും" റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

റൊണാൾഡോയും ജോട്ടയും ക്ലബ്ബ് ഫുട്ബോളിൽ ഒരുമിച്ച് കളിച്ചിട്ടില്ല. എന്നാൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പം 32 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് പന്ത് തട്ടിയത്. ഇതിൽ ഇരുവരും ഏഴ് സംയുക്ത ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. റൊണാൾഡോ അഞ്ചു ഗോളുകളും രണ്ട് ഗോളുകളും ആണ് നേടിയിട്ടുള്ളത്.  2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ദേശീയ ടീമിന്റെ ഭാഗമായിരുന്നു ജോട്ട.

2020ൽ വോൾവർഹാംടൺ വാണ്ടറേസിൽ നിന്നാണ് ജോട്ട ലിവർപൂളിൽ എത്തിയത്. ലിവർപൂളിനൊപ്പം 165 മത്സരങ്ങളിൽ നിന്നും 64 ഗോളുകളും താരം നേടിയിട്ടുണ്ട്.  യർഗൻ ക്ലോപ്പിന്റെ കീഴിൽ എഫ്എ കപ്പും ലീഗ് കപ്പും നേടിയ അദ്ദേഹം, 2024/25 സീസണിൽ ആർനെ സ്ലോട്ടിന് കീഴിൽ പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി. എഫ്എ കപ്പും ലീഗ് കപ്പും നേടിയ അദ്ദേഹം, 2024/25 സീസണിൽ ആർനെ സ്ലോട്ടിന് കീഴിൽ പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

Kerala
  •  13 hours ago
No Image

വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

National
  •  14 hours ago
No Image

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ

uae
  •  14 hours ago
No Image

കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

Kerala
  •  15 hours ago
No Image

വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Kerala
  •  15 hours ago
No Image

ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്

International
  •  15 hours ago
No Image

ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍

International
  •  15 hours ago
No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  16 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു

National
  •  16 hours ago
No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  17 hours ago