HOME
DETAILS

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

  
Web Desk
July 03 2025 | 12:07 PM

medical collage buliding colaps-health minister statement

കോട്ടയം:മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കും. 

അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തള്ളിയ മന്ത്രി സാധ്യമാകും വേഗത്തില്‍ത ന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് പ്രതികരിച്ചു. അപകട സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എങ്കിലും സാധ്യമാകും വേഗത്തില്‍ രാക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേകം വഴിയുണ്ടാക്കിയ ശേഷമാണ് യന്ത്രങ്ങള്‍ അപകട സ്ഥലത്തേക്ക് എത്തിച്ചത്. അപകടം നടന്ന സമയത്ത് രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നായിരുന്നു വിവരം. ഒരാളെ കാണില്ലെന്ന് പരാതി വന്നതിന് പിന്നാലെ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. 

തന്റെ ആദ്യപ്രതികരണം സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലത്ത് എത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന വിവരമാണ് ലഭിച്ചത്. അതേവിവരം മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  2 days ago
No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  2 days ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  2 days ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  2 days ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 days ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  2 days ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  2 days ago