HOME
DETAILS

സ്‌പെയിന്‍ ടീമില്‍ പൊട്ടിത്തെറി; പരിശീലകനെ പുറത്താക്കി

  
backup
June 14, 2018 | 12:32 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f

മോസ്‌കോ: ഫുട്‌ബോള്‍ മാമാങ്കത്തിന് ഒരു ദിവസം മുമ്പെ സ്പാനിഷ് ടീം പരീശീലകന്‍ ജൂലിയന്‍ ലെപറ്റഗിയെ പുറത്താക്കി. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിന്റെ പരിശീലകനായി ലെപറ്റഗി സ്ഥാനമേറ്റിരുന്നു ഇതാണ് നടപടിക്ക് കാരണം. സ്പാനിഷ് ടീം അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ലെപറ്റഗി റയല്‍മാഡ്രിഡിന്റെ പരിശീക സ്ഥാനം ഏറ്റെടുത്തത്. സ്‌പെയിനില്‍ നടക്കുന്ന കാറ്റലോണിയല്‍ രാഷ്ടീയവും പുറത്താക്കലിനു പിന്നിലുണ്ട്.
സ്പാനിഷ് ടീമില്‍ കളിക്കുന്ന ബാഴ്‌സലോണന്‍ താരങ്ങള്‍ക്ക് ലെപറ്റഗി റയല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് എതിര്‍പ്പായിരുന്നു. ഇതാണ് പിന്നീട് പുറത്താക്കലില്‍ കലാശിച്ചത്. ജെറാഡ് പികെ, ജോര്‍ദി അലാബ, സെര്‍ജിയോ ബെസ്‌കിറ്റസ്, ആന്ദ്രേ ഇനിയെസ്റ്റ എന്നീ ബാഴ്‌സലോണ താരങ്ങളാണ് സ്‌പെയിനിന് വേണ്ടി കളിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് 51 വയസുകാരന്‍ ലെപറ്റഗി സീനദീന്‍ സിദാന് പകരം റയല്‍ മാഡ്രിഡിന്റെ പരിശീലകനായി സ്ഥാനമേറ്റത്.
മൂന്ന് വര്‍ഷത്തേക്കായിരുന്നു ലെപറ്റഗി കരാറൊപ്പിട്ടത്. ലോകകപ്പിന്റെ അവസരത്തില്‍ മറ്റൊരു ടീമുമായി കരാറുണ്ടാക്കാന്‍ പോയതിനാണ് പരിശീലകനെ പുറത്താക്കിയതെന്നാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ വിശദീകരണം. 2026ലെ ലോകകപ്പ് വേദി തീരുമാനിക്കുന്നതിനുള്ള യോഗത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയീസ് റൂബിയാലെസ് പങ്കെടുത്തിരുന്നില്ല. ലെപറ്റിഗയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടിയെടുക്കാന്‍ സ്പാനിഷ് ക്യാംപിലെത്തിയതായിരുന്നു അദ്ദേഹം.
ദേശീയ ടീം പരിശീലകനെ പുറത്താക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതതരായിരിക്കുന്നു, അദ്ദേഹത്തിന് ഞങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നു, റൂബിയാലെസ് വ്യക്തമാക്കി.


ഫെര്‍ണാണ്ടോ ഹിയേരോ പുതിയ പരിശീലകന്‍
ജൂലിയന്‍ ലെപ്റ്റഗിക്ക് പകരക്കാരനായി റയന്‍ മാഡ്രിഡിന്റെ മുന്‍ ക്യാപ്റ്റന്‍ ഫെര്‍ണാണ്ടോ ഹിയരോയെ നിയമിക്കും. സ്പാനിഷ് ടീമിന്റെ മുന്‍ അസിസ്റ്റന്‍ കോച്ചായിരുന്നു ഹിയേരോ. സ്പാനിഷ് ദേശീയ ടീമിന്റെ മുന്‍ ദേശീയ താരമാണ് ഹിയേരോ. 89 തവണ സ്പാനിഷ് ടീമിനായി കുപ്പായം അണിഞ്ഞ ഹിയേരോ രാജ്യത്തിനായി 29 ഗോളുകളുംസ്വന്തമാക്കിയിട്ടുണ്ട്. ബോള്‍ട്ടന്‍, അല്‍ റയാന്‍ ക്ലബുകള്‍ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  14 days ago
No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  14 days ago
No Image

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

Kerala
  •  14 days ago
No Image

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്

uae
  •  14 days ago
No Image

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

Kerala
  •  14 days ago
No Image

നിയമസഭാകക്ഷിനേതാവിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരന്‍, അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  14 days ago
No Image

എം.വി ഗോവിന്ദന്റെ പത്രസമ്മേളനം 'ചാം  ചച്ച ചോം ചച്ച' പാട്ട് പോലെ, ആര്‍ക്കും മനസിലാകില്ല; ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം

Kerala
  •  14 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളില്‍ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  14 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  14 days ago